Tue, Jun 30, 2026
ENGLISH | Tue, Jun 30, 2026

നിങ്ങൾക്ക് ഇവിടെ ലോഗിൻ ചെയ്യാം

ലോഗിൻ ചെയ്യുക

കറ്റാർവാഴ ജെല്ലോ റോസ് വാട്ടറോ? ചർമ്മത്തിന് ഏത് മികച്ചത്

കറ്റാർവാഴ ജെല്ലോ റോസ് വാട്ടറോ? ചർമ്മത്തിന് ഏത് മികച്ചത്
ചർമ്മസംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള രണ്ട് പ്രകൃതിദത്ത ഘടകങ്ങളാണ് കറ്റാർവാഴ ജെല്ലും റോസ് വാട്ടറും. രണ്ടും മികച്ച ഗുണങ്ങളുള്ളവയാണെങ്കിലും, ചർമ്മത്തെ ഈർപ്പമുള്ളതും ആരോഗ്യകരവുമായ നിലയിൽ നിലനിർത്താൻ ഇവ വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്. ചർമ്മത്തിന് ആവശ്യമായ ഈർപ്പത്തിന്റെ അളവിനെ ആശ്രയിച്ചാണ് ഏത് തിരഞ്ഞെടുക്കണമെന്നത് നിശ്ചയിക്കുന്നത്.

കറ്റാർവാഴ ജെൽ:
ചർമ്മത്തിലേക്ക് ആഴത്തിൽ കയറിച്ചെല്ലാനുള്ള കഴിവാണ് കറ്റാർവാഴ ജെല്ലിന്റെ പ്രധാന പ്രത്യേകത. ഇത് ചർമ്മത്തിനു മുകളിൽ ഒരു സംരക്ഷണ പാളി രൂപപ്പെടുത്തി ഈർപ്പം അകത്ത് തന്നെ നിലനിർത്താൻ സഹായിക്കുന്നു. വളരെ വരണ്ടതോ വെയിലേറ്റ് ക്ഷീണിച്ചതോ അലർജി പ്രശ്നങ്ങളുള്ളതോ ആയ ചർമ്മത്തിന് ഇത് ഏറെ ഗുണകരമാണ്. കൂടാതെ, കൊളാജനും ഹൈലൂറോണിക് ആസിഡും ഉൽപ്പാദിപ്പിക്കാൻ ഇത് സഹായിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

റോസ് വാട്ടർ:
വെള്ളത്തിൽ ലയിക്കുന്ന സ്വഭാവമുള്ള റോസ് വാട്ടർ ചർമ്മത്തിന് തൽക്ഷണം ഈർപ്പവും ഉന്മേഷവും നൽകുന്നു. ഇത് ചർമ്മത്തിന്റെ പിഎച്ച് നില ബാലൻസ് ചെയ്യുകയും സ്വാഭാവിക ആരോഗ്യത്തെ നിലനിർത്തുകയും ചെയ്യുന്നു. ചർമ്മത്തിൽ ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. എണ്ണമയമുള്ളതോ കോമ്പിനേഷൻ ത്വക്കോ സെൻസിറ്റീവ് ചർമ്മമുള്ളവർക്കും ഇത് ഏറെ അനുയോജ്യമാണ്. ഇതിലെ ആസ്ട്രിജന്റ് ഗുണങ്ങൾ ചർമ്മത്തിലെ സുഷിരങ്ങൾ ചുരുക്കാനും ചുവപ്പും അസ്വസ്ഥതകളും കുറയ്ക്കാനും സഹായിക്കുന്നു.
English Summary

Aloe vera gel and rose water are two popular natural ingredients widely used in skincare. While both offer excellent benefits, they work differently to keep the skin hydrated and healthy. The choice between them depends on how much and what type of hydration your skin needs. Aloe Vera Gel: Aloe vera gel is known for its ability to penetrate deeply into the skin. It forms a protective layer on the surface, helping to lock in moisture and prevent dryness. It is especially beneficial for dry, sun-damaged, or sensitive skin. Additionally, it supports the production of collagen and hyaluronic acid, improving overall skin health. Rose Water: Rose water is lightweight and easily absorbed, providing instant hydration and freshness to the skin. It helps maintain the skin’s natural pH balance and enhances overall skin health. It also aids in better absorption of other skincare products. Rose water is ideal for oily, combination, and sensitive skin types. Its astringent properties help tighten pores and reduce redness and irritation.