മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണ്ടെന്ന് തമിഴ്നാട്; കേരള ആവശ്യം ശക്തമായി എതിർക്കും
POLITICS
3 മണിക്കൂർ മുൻപ്
5 മിനിറ്റ് വായന
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന് പകരമായി പുതിയ അണക്കെട്ട് നിർമ്മിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് വിഷയത്തിൽ തമിഴ്നാടിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം ശക്തമായി എതിർക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.
കേരള സർക്കാർ തമിഴ്നാടുമായി ദ്വിപക്ഷ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ പ്രതികരണം. മുല്ലപ്പെരിയാർ ഉൾപ്പെടെ വിവിധ അന്തർസംസ്ഥാന വിഷയങ്ങളിൽ ചർച്ചകൾ ബജറ്റ് നടപടികൾക്ക് ശേഷം ആരംഭിക്കുമെന്ന് കേരളം സൂചിപ്പിച്ചിരുന്നു.
1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുകയാണ്. പഴക്കമേറിയ അണക്കെട്ടായതിനാൽ ജനസുരക്ഷ മുൻനിർത്തി പുതിയ അണക്കെട്ട് നിർമിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
അതേസമയം, നിലവിലെ അണക്കെട്ട് പൂർണമായും സുരക്ഷിതമാണെന്നും പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും തമിഴ്നാട് ആവർത്തിക്കുന്നു. 125 വർഷത്തിലേറെ പഴക്കമുള്ള കരാറും ജലവിഭവ വിഷയവും വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.
രണ്ടു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ മുല്ലപ്പെരിയാർ വിഷയം വീണ്ടും ദേശീയ ശ്രദ്ധ നേടുകയാണ്.
English Summary
Chennai: Tamil Nadu Chief Minister Vijay has reiterated in the Assembly that no new dam will be constructed in place of the Mullaperiyar dam. He made this statement while presenting the state government’s policy address.
The Tamil Nadu government also made it clear that it strongly opposes Kerala’s demand for a new dam, maintaining that the existing structure is safe and secure.
This response comes after Kerala indicated its willingness to hold bilateral discussions with Tamil Nadu on the issue. Kerala had stated that talks on inter-state matters, including Mullaperiyar, would begin after the completion of budget proceedings.
The safety of the Mullaperiyar dam, built in 1895, has been a long-standing point of contention between Kerala and Tamil Nadu. Kerala argues that due to the dam’s age, a new structure should be built prioritizing public safety.
However, Tamil Nadu continues to assert that the existing dam is completely safe and that there is no need for a new one. The over 125-year-old agreement and water-sharing issues have once again sparked political debate.
With both states firmly holding their positions, the Mullaperiyar issue is once again drawing national attention.